മംഗളൂരു: അജ്ഞാതന്റെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൗപ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മജൂര്‍ റെയില്‍വേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. 40-45 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പരിസരവാസിയായ ഗണേശന്റെ മകനാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ ഗണേശനോട് കാര്യം അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. മുഖത്ത് ഒരു ടവല്‍ കെട്ടിയ നിലയിലാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മണിപ്പാല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കൗപ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments