Latest NewsTechnology

ടെലികോം മേഖലയിൽ ശക്തരാകാൻ പുതിയ നീക്കങ്ങളുമായി വോഡഫോണ്‍ ഐഡിയ

ന്യൂ ഡൽഹി : ടെലികോം മേഖലയിൽ ശക്തരാകാൻ രാജ്യത്ത് നെറ്റ്‍വര്‍ക്ക് വിപുലീകരണത്തിനൊരുങ്ങി വോഡഫോണ്‍ ഐഡിയ. ഇതിനായി 20,000 കോടി രൂപയുടെ നിക്ഷേപം അടുത്ത 15 മാസത്തിനുളളില്‍ നടത്താനാണു തീരുമാനം. നടപ്പ് സാമ്പത്തിക വര്‍ഷത്തിലും അടുത്ത സാമ്പത്തിക വര്‍ഷത്തിലുമായി 27,000 കോടി രൂപയുടെ മൂലധന ചെലവിടലിനാണ് വോഡാഫോണ്‍ ഐഡിയ തീരുമാനിച്ചിട്ടുളളതെന്ന് കമ്പനി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അക്ഷയ മുദ്ര അറിയിച്ചു.

ഇന്ത്യന്‍ ടെലികോം മേഖലയിലെ ശക്തമായി മത്സരത്തെ തുടർന്നാണ് ഈ നീക്കം. ജിയോ, എയര്‍ടെല്‍ തുടങ്ങിയ കമ്പനികളും രാജ്യത്ത് വന്‍ നിക്ഷേപം പദ്ധതികളുമായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button