ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ പെരുമാറ്റം പാക് പ്രധാനമന്ത്രിയെ പോലെയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ ചോദ്യംചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവും മമത ബാനര്‍ജി സര്‍ക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് കെജ്രിവാളിന്റെ പരാമർശം. സംസ്ഥാന സര്‍ക്കാരുകളോടുള്ള മോദിയുടെ ഇടപെടല്‍ അത്തരത്തിലാണ്. ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് അദ്ദേഹമെന്ന് പറയാൻ ഞാനാഗ്രഹിക്കുന്നുവെന്നും കെജ്രിവാൾ പറയുകയുണ്ടായി.
കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ അറസ്റ്റുചെയ്യാന്‍ പ്രധാനമന്ത്രി 40 സിബിഐ ഉദ്യോഗസ്ഥരെ പശ്ചിമബംഗാളിലേക്ക് അയച്ചിരുന്നു. ഓരോ സംസ്ഥാനത്തെയും ഉദ്യോഗസ്ഥരും പോലീസും സംസ്ഥാന സര്‍ക്കാരിനോടല്ല കേന്ദ്രത്തോടാണ് കൂറുപുലര്ത്തേണ്ടതെന്ന സന്ദേശം നല്‍കാനാണിതെന്നും കെജ്രിവാൾ ആരോപിക്കുകയുണ്ടായി. മുൻപ് പ്രധാനമന്ത്രി ലോകാനുണയാണെന്ന ആരോപണവും കെജ്രിവാൾ ഉന്നയിച്ചിരുന്നു.
Post Your Comments