തിരുവനന്തപുരം: ഡിജിപിയുടെ ശുപാർശയെ എതിർത്ത് നിയമവകുപ്പ് സെക്രട്ടറി.കൊച്ചി, തിരുവനന്തപുരം കമ്മീഷണറേറ്റ് നടപ്പാക്കണമെന്ന ഡിജിപിയുടെ ശുപാർശയെയാണ് നിയമവകുപ്പ് സെക്രട്ടറി എതിർത്തത്. ജനസംഖ്യാനുപാധികമായി കമ്മീഷണറേറ്റ് പ്രായോഗികമല്ലെന്നാണ് നിയമോപദേശം. ഇതോടെ കമ്മീഷണറേറ്റിനെ ചൊല്ലിയുള്ള ഐപിഎസ്-ഐഎഎസ് തര്‍ക്കം രൂക്ഷമായി.
തെരഞ്ഞെടുപ്പിന് മുമ്പ് കമ്മീഷണറേറ്റ് കൊണ്ടുവരാനുള്ള ഐപിഎസ് നീക്കത്തിന് തിരിച്ചടിയായാണ് നിയമ സെക്രട്ടറിയുടെ വിയോജന കുറിപ്പ്. തിരുവനന്തപുരം, കൊച്ചി ജില്ലകളിൽ ഐജി റാങ്കിലുള്ള ഉദ്യോഗസഥന് കീഴിൽ കമ്മീഷണറേറ്റ് സ്ഥാപിക്കണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ.
2011ലെ കണക്കുകൾ പ്രകാരം രണ്ടു നഗരങ്ങളിലെ ജനസംഖ്യ 10 ലക്ഷം കഴിഞ്ഞിട്ടില്ലാത്തിനാൽ കമ്മീഷണറേറ്റ് പ്രയോഗികമല്ലെന്ന് നിയമ സെക്രട്ടറി റിപ്പോർട്ടിൽ പറയുന്നു. കമ്മീഷണറേറ്റ് സ്ഥാപിതമായാൽ ജില്ലാ കളക്ടറുമാരുടെ കൈവശമുള്ള മജിസ്റ്റീരിയൽ അധികാരങ്ങള്‍ കൂടി ഐപിഎസുകാർക്ക് കൈമാറേണ്ടി വരും. ഇതിനെ ഐപിഎസുകാർ ശക്തമായി എതിർക്കുകയാണ്. നിയമസെക്രട്ടറിയുടെ റിപ്പോർട്ടിനെ അടിസ്ഥാനത്തിലാകും ഇനി ഐഎഎസുകാരുടെ പ്രതിരോധം. എന്നാൽ നിയമസെക്രട്ടറിയുടെ റിപ്പോർട്ടിനെ ഐപിഎസുകാർ തള്ളുകയാണ്.
Post Your Comments