അപ്പിച്ച സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘ഹാപ്പി സര്‍ദാര്‍’ എന്ന ചിത്രത്തില്‍ ഹാപ്പി സിങ് സര്‍ദാര്‍ ആയി കാളിദാസ് എത്തുന്നു. സുദീപ്-ദീപിക ജോഡികളാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.
പ്രണയം പശ്ചാത്തലമായി ഒരുക്കുന്ന ചിത്രത്തില്‍ നര്‍മവും കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ജാവേദ് ജഫ്റി, സിദ്ധിക്ക്, സുരാജ് വെഞ്ഞാറമൂട്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, സിദ്ധി, പിഷാരടി, ഹരീഷ് കണാരന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ എത്തും.
Post Your Comments