വിപണിയിൽ മികച്ച നേട്ടം കൈവരിക്കാനാവത്തതോടെ ബ്രിയോ ഹാച്ച്ബാക്കിന്റെ നിർമാണം ഹോണ്ട അവസാനിപ്പിച്ചു. വര്‍ഷം എട്ടു കഴിഞ്ഞിട്ടും ചെറുകാര്‍ ശ്രേണിയില്‍ ശക്തമായ പോരാട്ടം കാഴ്ച വെക്കാൻ ബ്രിയോയ്ക്ക് കഴിയാത്ത സാഹചര്യത്തിലാണ് ഹോണ്ടയുടെ നടപടി.
പകരം പുതുതലമുറ ബ്രിയോയെ ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയില്ലെന്നു ഹോണ്ട സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ ഡയറക്ടര്‍ രാജേഷ് ഗോയല്‍ അറിയിച്ചു. 2016 -ല്‍ പരിഷ്കരിച്ച മോഡൽ അവതരിപ്പിച്ചെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കാൻ ബ്രിയോക്കയില്ല. അതേസമയം ബ്രിയോ നിരത്തു വിടുന്നതോടെ ഇന്ത്യയില്‍ ഇനി മുതല്‍ അമേസാണ് ഹോണ്ടയുടെ പ്രാരംഭ കാര്‍.
Post Your Comments