ജയ്പൂര്‍: ഗുജ്ജാര്‍ പ്രക്ഷോഭത്തെ തുടർന്ന് രാജസ്ഥാനില്‍ ട്രെയിന്‍ ഗതാഗതവും താറുമാറായി. തൊഴില്‍-വിദ്യാഭ്യാസ മേഖലയില്‍ സംവരണം ആവശ്യപ്പെട്ട് രാജസ്ഥാനില്‍ ഗുജ്ജാര്‍ സമുദായം നടത്തുന്ന പ്രക്ഷോഭം ശക്തമാകുകയാണ്. റെയില്‍, റോഡ് ഉപരോധമുള്‍പ്പടെയുള്ള സമര മാര്‍ഗവുമായി പ്രക്ഷോഭകാരികള്‍ രംഗത്തു വന്നതോടെയാണിത്.
15 ട്രെയിന്‍ സര്‍വീസുകള്‍ കൂടി റദ്ദാക്കിയതായും എട്ട് സര്‍വീസുകള്‍ പുനക്രമീകരിച്ചതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിനുകള്‍ റദ്ദാക്കിയത് 13 വരെ തുടരുമെന്നാണ് വിവരം. തൊഴില്‍-വിദ്യാഭ്യാസ രംഗങ്ങളില്‍ ഗുജ്ജാറുകള്‍ക്ക് 5 ശതമാനം സംവരണം നല്‍കണമെന്നതാണ് സമരക്കാരുടെ ആവശ്യം.
Post Your Comments