![p jayarajan](/wp-content/uploads/2018/11/p-jayarajan.jpg)
തലശ്ശേരി: ഷുക്കുര്‍ വധക്കേസില്‍ പി ജയരാജിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി. സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ടി.വി രാജേഷിനെതിരെയും കേസുണ്ട്. കൊലക്ക് കാരണമായിട്ടുള്ള ഗൂഢാലോചനയ്ക്കാണ് കേസ്. ജയരാജനെ 32-ാം പ്രതിയായും രാജേഷിനെ 33-ാം പ്രതിയായും ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സിബിഐ എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ എറണാകുളം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച്ച വളരെ രഹസ്യമായാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2012 ഫെബ്രുവരി 20നാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പി ജയരാജന്റെ കാറിന് കല്ലെറിഞ്ഞതിന്റെ പേരില്‍ ഷുക്കൂറിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തി എന്നാണ് കേസ്.
Post Your Comments