ഗുജറാത്ത് ഹൈക്കോടതി രജിസ്ട്രിയില്‍ നിന്നും 10 ഫയല്‍ മോഷ്ടിച്ച കുറ്റത്തിന് വഡോദര നിവാസിയായ ഡോളി പട്ടേല്‍ അറസ്റ്റില്‍. സോല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത് .
ഫെബ്രുവരിയിലാണ് 1500 കോടി രൂപയുടെ ഭൂമിയിടപാട് തട്ടിപ്പു കേസില്‍ ഡോളി അറസ്റ്റിലാവുന്നത്. വാഖ്ഓഡിയയിലെ 45000 ചതു.മി ഭൂമിയാണ് തട്ടിപ്പിലൂടെ ഇവര്‍ 5 കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്കു കൈമാറിയത്.
അറസ്റ്റിനെ തുടര്‍ന്ന് നടന്ന റെയ്ഡിലാണ് ഡോളിയുടെ വസതിയില്‍ നിന്നും കാണാതെപോയ ഫയലുകള്‍ കണ്ടെത്തിയത്. ഫയലുകള്‍ ഹൈ കോര്‍ട്ടിലേക്കു തിരികെ ഏല്പിച്ചെങ്കിലും സംഭവത്തില്‍ തുടരന്വേഷണം ഉണ്ടാകുമെന്നു ഇന്‍സ്പെക്ടര്‍ പി ബി ചൗഹാന് അറിയിച്ചു.
Post Your Comments