വീട്ടില്‍ ഭക്ഷണം കളയുമ്പോള്‍ മുതിര്‍ന്നവര്‍ വഴക്കുപറയും. എന്നാല്‍ ഗത്യന്തരമില്ലാത വന്നാല്‍ അവര്‍ തന്നെ ബാക്കി വരുന്ന ഭക്ഷണം വേസ്റ്റ് ബോക്‌സില്‍ ഇടുകയും ചെയ്യും. എന്നാല്‍ തെലിഗാനയിലെ കേദാരി ഫുഡ് കോര്‍ട്ടില്‍ കയരുന്നവര്‍ ഒന്നു സൂക്ഷിക്കണം. ഇവിടെ ബാക്കി വരുന്ന ഭക്ഷണം പ്ലേറ്റില്‍ ഉപേക്ഷിച്ച് എഴുന്നേറ്റ് പോകുക എന്നത് അത്ര എളുപ്പമല്ല.
പാഴാക്കുന്ന ഭക്ഷണത്തിനു പിഴയീടാക്കും ഈ പ്രസിദ്ധ ഹോട്ടല്‍. ലിംഗാല കേദാരിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ രുചിയേറും വിഭവങ്ങള്‍ നല്‍കുന്നതില്‍ മാത്രമല്ല നല്ല സന്ദേശങ്ങള്‍ പകരുന്നതിനും മുന്‍പന്തിയിലാണ് . ഭക്ഷണം പാഴാകുന്നവര്‍ക് 50 രൂപ പിഴയുള്ള വിവരം ഹോട്ടലിന്റെ മുന്‍പില്‍ തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇങ്ങനെ ലഭിച്ച 14,000 രൂപ അനാഥാലയങ്ങള്‍ക്കു കൊടുക്കുമെന്ന് ലിംഗാല അറിയിച്ചു. തനിക്കു ഭക്ഷണം പാഴാകുന്നത് ഇഷ്ടമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിഴ ഈടാക്കിയതിനു ശേഷവും ഉപഭോക്താക്കളില്‍ കുറവൊന്നും വന്നിട്ടില്ലെന്നും ലിംഗാല സാക്ഷ്യപ്പെടുത്തുന്നു. ഭക്ഷണം ഇഷ്ടപെടാത്തവരെ നിര്‍ബന്ധിക്കുകയില്ലെന്നും പക്ഷേ രുചിയില്ലെന്ന കാരണമാണ് അവര്‍ക്ക് പറയാനുള്ളതെങ്കില്‍ അത് തെളിയിക്കേണ്ടി വരുമെന്നുമാണ് ഹോട്ടലുടമ പറയുന്നത്.
Post Your Comments