![](/wp-content/uploads/2019/02/renu.jpg)
തിരുവനന്തപുരം: എംഎല്‍എയുടെ എസ്.രാജേന്ദ്രനെ “താന്‍’ എന്ന് വിളിച്ചിട്ടില്ലെന്ന് ദേവികുളം സബ്കളക്ടര്‍ രേണു രാജ്. തെറ്റായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ നടപടി എടുക്കുമെന്നാണ് പറഞ്ഞതെന്നും സബ്കളക്ടര്‍ വിശദമാക്കി. ദേവികുളം സബ്ബ് കളക്ടറെ ബോധമില്ലാത്തവളെന്ന് എസ്.രാജേന്ദ്രന്‍ എംഎല്‍എ ആക്ഷേപിച്ചിരുന്നു. മൂന്നാറില്‍ പുഴയോരം കൈയ്യേറിയുളള പഞ്ചായത്തിന്‍റെ കെട്ടിട നിര്‍മ്മാണം തടഞ്ഞതാണ് എംഎല്‍എ യുടെ ആക്ഷേപത്തിന് കാരണം.
Post Your Comments