തിരുവനന്തപുരം: സന്തോഷ് ട്രോഫി മത്സരത്തിന്റെ ക്വാളിഫെെയിംഗ് റൗണ്ടില്‍ കേരളം ഒരു ഗോള്‍ പോലും നേടാതെ പുറത്തായതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് തിരുവനന്തപുരം ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വി.ശിവന്‍കുട്ടി.
സന്തോഷ് ട്രോഫി ജയിച്ച ടീമിനെ നിലനിര്‍ത്താന്‍ കേരള ഫുട്ബോള്‍ അസോസിയേഷന്‍ ശ്രമിച്ചില്ല.ടീം തിരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. ടീമംഗങ്ങളെ പ്രഖ്യാപിക്കുന്നതിനായി കൂടിയ ടെക്നിക്കല്‍ കമ്മിറ്റി തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെട്ടു. ഇക്കാര്യങ്ങളെക്കുറിച്ച് സര്‍ക്കാരോ,കേരള ഫുട്ബോള്‍ അസോസിയേഷനോ വിശദമായി അന്വേഷിക്കണമെന്നും പ്രത്യേക താത്പര്യമനുസരിച്ചുളള തിരഞ്ഞെടുപ്പുമാണ് പരാജയത്തിലേക്ക് വഴിവെക്കന്‍ കാരണമായതെന്നും ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.
ഇന്റര്‍ ഡിസ്ട്രിക് മത്സരങ്ങളില്‍ നിന്ന് ക്യാമ്ബിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട 15പേരെ മൂന്ന് ദിവസത്തിന് ശേഷം ഒഴിവാക്കിയതില്‍ ദുരൂഹതയുണ്ട്. പുതിയ കളിക്കാരെ കണ്ടെത്താനായി യാതൊരു പ്രവര്‍ത്തനങ്ങളും സംസ്ഥാന ഫുട്ബോള്‍ അസോസിയേഷന്‍ നടത്തുന്നില്ലെന്നും കേരള പ്രീമിയര്‍ ലീഗ്, ക്ലബ് ച്യാമ്ബ്യന്‍ഷിപ്പ് എന്നിങ്ങനെ കേരളത്തിലെ പ്രമുഖ എട്ട് ടൂര്‍ണമെന്റുകള്‍ ഇപ്പോള്‍ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments