ബംഗളൂരു : കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ബിജെപി അംഗവുമായ എസ്എം.കൃഷ്ണ രംഗത്ത്. രാഹുല്‍ ഗാന്ധിയുടെ നിരന്തരമായ ഇടപെടലുകള്‍ മൂലമാണ് കോണ്‍ഗ്രസില്‍ നിന്നും താന്‍ രാജി വെക്കാന്‍ നിര്‍ബന്ധിതനായതെന്ന് അദ്ദേഹം തുറന്നടിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ പോലുമല്ലാതിരുന്ന കാലത്ത് പോലും രാഹുല്‍ ഗാന്ധി അനാവശ്യമായി ഭരണകാര്യങ്ങളില്‍ ഇടപെട്ടിരുന്നതായി കൃഷ്ണ വെളിപ്പെടുത്തി. മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രി ആയിരുന്ന എസ്.എം കൃഷ്ണ, താന്‍ വിദേശകാര്യ മന്ത്രിയായിരുന്ന 2009-2014 കാലഘട്ടത്തില്‍ പാര്‍ട്ടിയില്‍ ശ്വാസംമുട്ടിക്കുന്ന തരത്തിലുള്ള അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നതെന്നും എസ്.എം കൃഷ്ണ പറഞ്ഞു.
കോണ്‍ഗ്രസിന് സഖ്യ കക്ഷികള്‍ക്ക് മേല്‍ യാതൊരു കടിഞ്ഞാണുമുണ്ടായിരുന്നില്ല. ആ കാലത്താണ് 2ജി അഴിമതിയും കോമണ്‍വെല്‍ത്തും ഖനി അഴിമതിയുമൊക്കെ സംഭവിച്ചതെന്നും കൃഷ്ണ ആരോപിച്ചു. 2017 ല്‍ കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് 46 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് എസ് എം കൃഷ്ണ ബി.ജെ.പിയില്‍ ചേര്‍ന്നത്. കര്‍ണ്ണാടകയിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി കൂടിയായിരുന്നു എസ് എം കൃഷ്ണ.
Post Your Comments