കുണ്ടറ: കുത്തുകേസിലെ പ്രതിയെ പിടികൂടുന്നതിനിടെ കുണ്ടറ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അനില്‍കുമാറിന് കുത്തേറ്റു. പുന്നത്തടം പുതുവീട് കോളനിയില്‍ കിഴങ്ങുവിള പടിഞ്ഞാറ്റതില്‍ സന്തോഷിനെ (42) പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ അനില്‍കുമാറിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മറ്റൊരു കുത്തുകേസില്‍ ഒളിവിലായിരുന്ന ഇയാൾ. സന്തോഷ് ഇന്നലെ വീട്ടിലെത്തിയതായി സി.ഐ ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈകിട്ട് 6.30 ഓടെ എസ്.ഐ വിദ്യാധിരാജിന്റെ നേതൃത്വത്തില്‍ പൊലീസ് സന്തോഷിന്റെ വീട്ടിലെത്തി.
പൊലീസിനെ കണ്ടതും സന്തോഷ് വീടിന്റെ പിന്‍വാതിലിലൂടെ ഇറങ്ങി ഓടാന്‍ ശ്രമിക്കുമ്ബോള്‍ പിടിക്കാന്‍ ശ്രമിച്ച അനില്‍കുമാറിനെ അരയില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനില്‍കുമാറിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പ്രതിയെ പൊലീസ് കീഴടക്കി. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
Post Your Comments