കാഠ്മണ്ഡു: വാലന്‍റെെന്‍സ് ദിനത്തിൽ ഇന്ത്യയിൽനിന്ന് 94 ലക്ഷം രൂപയ്ക്ക് 1.5 ലക്ഷം റോസാപ്പൂക്കൾ ഇറക്കുമതി ചെയ്യാനൊരുങ്ങി നേപ്പാൾ. നേപ്പാൾ ഫ്ലോറികൾച്ചർ അസോസിയേഷൻ ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. വാലന്‍റെെന്‍സ് ദിനത്തിൽ കമിതാക്കൾ ഏറ്റവുമധികം പരസ്പരം സമ്മാനിക്കുന്നത് റോസാപ്പൂക്കളാണ്. ഈ വർഷം 200,000 റോസാപ്പൂക്കൾ ആവശ്യമായി വരുമെന്നാണ് കണക്ക് കൂട്ടൽ.
കൊൽക്കത്ത, ബംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും പൂക്കൾ ശേഖരിച്ചത്. മറ്റ് രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നതിനാൽ റോസാപ്പൂക്കൾക്ക് വില വർദ്ധിക്കുമെന്നും ഫ്ലോറികൾച്ചർ അസോസിയേഷൻ പ്രസിഡന്‍റ് കുമാർ കസ്ജൂ പറഞ്ഞു. 2018ലെ വാലന്‍റെെന്‍സ് ദിനത്തിലും 79 ലക്ഷം രൂപയ്ക്ക് നേപ്പാൾ ഇന്ത്യയിൽനിന്ന് റോസാപ്പൂക്കൾ ഇറക്കുമതി ചെയ്തിരുന്നു.
Post Your Comments