KeralaLatest News

സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കമ്പനി വിവരങ്ങള്‍ ചോര്‍ത്തി; പ്രതി അറസ്റ്റില്‍

കഴക്കുട്ടം : സൈബര്‍ സെല്‍ പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മൊബൈല്‍ കമ്പനി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ കോട്ടയം മീനച്ചല്‍ കിടങ്ങൂര്‍ ചെമ്പിളാവ് കരിയില്‍ കൊല്ലറാത്ത് വീട്ടില്‍ അരുണ്‍ കെ. ജോസി (28) നെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. കമ്പനി ഉദ്യോഗസ്ഥയെ മൊബൈല്‍ ഫോണില്‍ വിളിച്ച് കേസിലെ ആവശ്യത്തിനെന്നു പറഞ്ഞ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് അശ്ലീല സംഭാഷണങ്ങള്‍ നടത്തുകയുമാണ് പ്രതിയുടെ രീതി.

ഇയാള്‍ക്കെതിരേ നേരത്തെയും പരാതി ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന നിരവധി ആളുകളുമായി പരിചയപ്പെട്ടിട്ടുള്ളതായും തട്ടിപ്പ് നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ സ്വഭാവത്തില്‍ സംശയം തോന്നിയ കമ്പനി ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കഴക്കൂട്ടം എസ്.എച്ച്.ഒ. എസ്.വൈ.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കോട്ടയത്ത് നിന്ന് പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button