മുക്കം : ഒമാനിലേക്ക് യുഎഇ വഴി മനുഷ്യക്കടത്ത് നടക്കുന്നുവെന്ന് വെളിപ്പെടുത്തലുമായി മുക്കം സ്വദേശിനി. ഏജന്റുമാരില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടേതാണ് വെളിപ്പെടുത്തല്‍. നിരവധി സ്ത്രീകള്‍ ഇത്തരത്തിലുള്ള ചതിയില്‍പെട്ടിട്ടുണ്ടെന്നും വീട്ടുജോലിക്കായി എത്തിച്ച ശേഷമെന്ന് ഏജന്റുമാര്‍ക്ക് വില്‍ക്കുന്നതെന്നും യുവതി വ്യക്തമാക്കി. അജ്മാനിലെ റിക്രൂട്ടിംഗ് ഏജന്‍സിയുടെ മറവിലാണ് മനുഷ്യക്കടത്ത് നടത്തുന്നത്. യുഎഇയില്‍ വീട്ടുജോലിക്കെന്ന് പറഞ്ഞ് അവിടെയത്തിച്ചശേഷം ഒമാനിലേക്ക് കടത്തി ഏജന്റുമാര്‍ക്ക് വില്‍ക്കുകയാണെന്ന് യുവതി പറഞ്ഞു.
കോഴിക്കോടുള്ള ഏജന്റാണ് തന്നെ ദുബായിയിലേയ്ക്ക് അയച്ചത്. എന്നാല്‍ എത്തിച്ചത് അജ്മാനിനിലായിരുന്നുവെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് സുജയെന്ന് പരിചയപ്പെടുത്തിയ മലയാളി സ്ത്രീ അവരുടെ ഫ്‌ലാറ്റില്‍ ദിവസങ്ങളോളം പാര്‍പ്പിച്ചു. പിന്നീടാണ് ഒമാനിലെ ഏജന്റിന് വിറ്റത്.
അവിടെവച്ച് ലൈംഗിക പീഡനത്തിനുള്ള ശ്രമം വരെ ഉണ്ടായെന്ന് യുവതി പറയുന്നു. എതിര്‍ത്തപ്പോള്‍ ചൂല് ഒടിച്ച് നടുവിന് ക്രൂരമായി മര്‍ദിച്ചു.
അറവുമാടുകളെപ്പോലെ മുറിയില്‍ പൂട്ടിയിട്ട് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയെന്നും യുവതി പറഞ്ഞു.
സന്ദര്‍ശക വിസയിലാണ് യുവതികളെ യുഎഇയില്‍ എത്തിക്കുന്നത്. 15 സ്ത്രീകള്‍ ഇത്തരത്തില്‍ ചതിയില്‍പ്പെട്ടിട്ടുള്ളതായും യുവതി പറഞ്ഞു. ഇവരെ ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ തടവില്‍ താമസിപ്പിച്ചിരിക്കുകയാണ്. മാസങ്ങള്‍ക്ക് ശേഷമാണ് ഇവരില്‍ പലര്‍ക്കും വീട്ടുകാരുമായി ബന്ധപ്പെടാന്‍ തന്നെ കഴിഞ്ഞത്.
Post Your Comments