കോഴിക്കോട്: സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പു തന്നെ കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റര്‍ ഒട്ടിച്ചും വീടു കയറി വോട്ട് ചോദിച്ചും പ്രവര്‍ത്തകര്‍. കോഴിക്കോട് ബാലുശ്ശേരിലാണ് ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പേ എം കെ രാഘവന് വോട്ട് ചോദിച്ച് പോസ്റ്ററുകള്‍ പതിപ്പിച്ചത്.
ബാലുശ്ശേരിയിലെ മഞ്ഞപ്പാലം, പനങ്ങാട് എന്നിവടങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചത്. കൈപ്പത്തി ചിഹ്നവും എം.കെ രാഘവന്റെ വചിത്രവും
അടങ്ങിയതാണ് പോസ്റ്ററുകള്‍. നമ്മുടെ രാഘവേട്ടന് ഒരു വോട്ട് എന്നാണ് പോസ്റ്ററിലെ വാചകം. അതേസമയം നേതൃത്വം നല്‍കിയ നിര്‍ദ്ദേശ പ്രകാരമാണ് പ്രചാരണവുമായി രംഗത്തിറങ്ങിയതെന്നാണ് പ്രവര്‍ത്തകരുടെ വിശദീകരണം.
പോസ്റ്റുകള്‍ കവലകളിലും വീടുകളുടെ മതിലുകളിലും നിറഞ്ഞുകഴിഞ്ഞു. വീട് കയറിയുള്ള പ്രചരണവും പ്രവര്‍ത്തകര്‍ തുടങ്ങി. സമൂഹമാധ്യമങ്ങളിലും വോട്ട് അഭ്യര്‍ത്ഥന നടക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയിലെ ജനമഹായാത്രയ്ക്കിടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ബാലേശ്ശേരിയില്‍ എം.കെ രാഘവന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Post Your Comments