CinemaLatest NewsIndia

കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി സംസാരിച്ച വിഖ്യാത സംവിധായകന്‍ അമോല്‍ പരേക്കറിനോട് പ്രസംഗം നിര്‍ത്താനവശ്യപ്പെട്ട് യുവതി : വീഡിയോ വൈറലായി

മുംബൈ : മറാത്തി സിനിമാ ലോകത്തെ വിഖ്യാത സംവിധായകനും നടനുമായ അമോല്‍ പരേക്കറിനെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് പ്രതിനിധികള്‍ അപമാനിച്ചതായി പരാതി. വിഖ്യാത ചിത്രകാരന്‍ പ്രഭാകര്‍ ബാര്‍വെയുടെ സ്മരണാര്‍ത്ഥം എന്‍ജിഎംഎ മുംബൈയില്‍ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനത്തിന് ശേഷം നടന്ന യോഗത്തില്‍ മുഖ്യാതിഥിയായിരുന്നു അമോല്‍ പരേക്കര്‍. കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി സംസാരിച്ചതാണ് ചടങ്ങിന്റെ സംഘാടകരെ ചൊടിപ്പിച്ചത്.

എന്‍ജിഎംഎയുടെ മുംബൈയിലേയും ബംഗളൂരിലേയും സെന്ററുകളില്‍ നിന്ന് പ്രാദേശിക കലാകരന്‍മാരുടെ പ്രാതിനിധ്യം ഇല്ലാതാക്കിയെന്നും ഈ സെന്ററുകള്‍ പൂര്‍ണ്ണമായും ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കയ്യടക്കി വെച്ചിരിക്കുകയാണെന്നുമായിരുന്നു അമോല്‍ പരേക്കര്‍ പ്രസംഗത്തില്‍ പറഞ്ഞത്. ഈ സമയം ക്യൂറേറ്ററായി വേദിയിലുണ്ടായിരുന്ന സ്ത്രീ പരേക്കറുടെ പ്രസംഗത്തെ തടസ്സപ്പെടുത്തുകയും പ്രഭാകര്‍ ബാര്‍വെയുടെ സ്മരാണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടിയാണിതെന്നും താങ്കള്‍ വിഷയത്തിലേക്ക് തിരിച്ച് വരണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

മറാത്തി സാഹിത്യോത്സവത്തില്‍ പങ്കെടുക്കവെ എഴുത്തുകാരി നയന്‍താര സെഹ്ഗാളിന്റെ പ്രസംഗം സംഘാടകര്‍ തടസപ്പെടുത്തിയതായും നിങ്ങളും സമാന സാഹചര്യം ഇവിടെ സൃഷ്ടിക്കാനാണോ ശ്രമിക്കുന്നതെന്നുമായിരുന്നു പരേക്കറുടെ തിരിച്ചുള്ള ചോദ്യം. എന്നാല്‍ വിഷയത്തില്‍ മുന്‍ നിര്‍ത്തി സംസാരിക്കണമെന്ന് ക്യൂറേറ്ററായ യുവതി നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് പ്രസംഗം മതിയാക്കി അമോല്‍ പരേക്കര്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഇരിപ്പിടത്തിലേക്ക് തിരികെ പോയി. പിന്നാലെ പ്രസംഗിച്ച എന്‍ജിഎംഎ ഡയറക്ടറും അമോല്‍ പരേക്കര്‍ വിഷയത്തിലൂന്നി സംസാരിക്കണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. അമോല്‍ പരേക്കറിന് പ്രസംഗിക്കാന്‍ അവസരം നിഷേധിച്ച നടപടി രാജ്യം ഇന്ന് കടന്നു പോകുന്ന അസഹിഷ്ണുതമായ അവസ്ഥയെയാണ് ചൂണ്ടിക്കാണികുന്നതെന്ന് കോണ്‍ഗ്രസും സിപിഐഎമ്മും ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button