Latest NewsKerala

കളക്ടറെ അധിക്ഷേപിച്ച സംഭവം; എംഎൽഎയെ കയ്യൊഴിഞ്ഞ് സിപിഎം ;വിശദീകരണം തേടുമെന്ന് പാർട്ടി

മൂന്നാർ : മൂന്നാറില്‍ പുഴയോരം കയ്യേറിയുള്ള അനധികൃത നിര്‍മാണം തടഞ്ഞ ദേവികുളം സബ് കളക്​ടർ രേണുരാജിന് ബോധമില്ലെന്ന് എം എല്‍ എ രാജേന്ദ്രൻ അധിക്ഷേപിച്ച സംഭവം വിവാദമായതോടെ എംഎൽഎയെ കയ്യൊഴിഞ്ഞ് സിപിഎം. സംഭവത്തിൽ വിശദീകരണം തേടുമെന്ന് പാർട്ടി അറിയിച്ചു.

അനധികൃത നിർമ്മാണത്തിന് കൂട്ടുനിൽക്കുന്നതും പാർട്ടിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ അറിയിച്ചു. സബ് കളക്ടറോട് സംസാരിച്ചത് തെറ്റായ രീതിയിലാണോ എന്ന് വിശദമായി പരിശോധിക്കുമെന്നും പിന്നീട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ജയചന്ദ്രൻ വ്യക്തമാക്കി.

അതേസമയം സംസ്കാരത്തിന് യോജിക്കാത്ത തരത്തിൽ സംസാരിക്കുന്ന എം എല്‍ എയെ പാർട്ടി നിയന്ത്രിക്കണമെന്ന് കെ.കെ ശിവരാമൻ. പഞ്ചായത്ത് നിയമത്തെ വെല്ലുവിളിക്കുന്നുവെന്നും ശിവരാമൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button