മൂന്നാർ : മൂന്നാറില്‍ പുഴയോരം കയ്യേറിയുള്ള അനധികൃത നിര്‍മ്മാണ വിഷയം ദേവികുളം സബ് കളക്ടർ രേണു രാജ് ഹൈക്കോടതിയെ അറിയിക്കും. നാളെ കോടതിയിൽ വിഷയം സംബന്ധിച്ച് സത്യവാങ് മൂലം നൽകും. പഞ്ചായത്തിന്റെ അനധികൃത നിർമാണം കോടതിയെ അറിയിക്കും. റവന്യൂ വകുപ്പ് നടപടി തടസ്സപ്പെടുത്തിയ എംഎൽഎ യുടെ നടപടിയും കളക്ടർ കോടതിയെ അറിയിക്കും.ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് നിർമാണം നടക്കുന്നത്.
അതേസമയം ദേവികുളം എംഎൽഎയോട് താൻ മോശമായി പെരുമാറിയിട്ടില്ലെന്നും എംഎൽഎ എന്നുമാത്രമാണ് എസ് രാജേന്ദ്രനെ സംബോധന ചെയ്തതെന്ന് കളക്ടർ വ്യക്തമാക്കി.എംഎൽഎ പരുഷമായിട്ടാണ് സംസാരിച്ചത്. റവന്യൂ സെക്രട്ടറിക്ക് ഇന്നുതന്നെ പരാതി നൽകുമെന്നും.
പുഴയോരം കയ്യേറിയുള്ള അനധികൃത നിര്‍മാണം തടഞ്ഞ ദേവികുളം സബ് കളക്ടർ രേണുരാജിന് ബോധമില്ലെന്ന് എം എല്‍ എ രാജേന്ദ്രൻ അധിക്ഷേപിച്ച സംഭവം വിവാദമായിരുന്നു. വിഷയത്തിൽ സിപിഎം ജില്ലാ നേതൃത്വം എം എല്‍ എയോട് വിശദീകരണം തേടിയിരുന്നു.
Post Your Comments