Latest NewsNewsInternational

ജനിച്ചാലും അരമണിക്കൂറില്‍ കൂടുതല്‍ അവള്‍ക്ക് ആയുസ്സില്ല; എന്നിട്ടും അവള്‍ ഭൂമിയിലേക്ക് വന്നു; ഒരാഴ്ച്ച താമസിച്ചു മറ്റുള്ളവര്‍ക്ക് പുതുജീവനേകി വന്നവഴി യാത്രയായി

പതിനെട്ട് ആഴ്ച്ച ഗര്‍ഭിണിയായപ്പോഴാണ് ക്രിസ്റ്റയോടും ഭര്‍ത്താവ് ഡെറിക് ലോവെറ്റിനോടും ഡോക്ടര്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യത്തെക്കുറിച്ചു സൂചിപ്പിക്കുന്നത്

വാഷിങ്ടണ്‍: പിറന്നുവീണാലും മുപ്പതു മിനിറ്റില്‍ കൂടുതല്‍ മകള്‍ ജീവിച്ചിരിക്കില്ല, എന്താണ് തീരുമാനം?’ തന്റെ പൊന്നോമനയുടെ വരവിനായി കാത്തിരിക്കുമ്പോഴാണ് ഏഴാം മാസത്തില്‍ ഒരമ്മയ്ക്ക് കേള്‍ക്കേണ്ടി വന്ന വാക്കുകളാണിത്. വാഷിങ്ടണ്‍ സ്വദേശിയായ ക്രിസ്റ്റാ ഡേവിസ് എന്ന യുവതിക്കാണ് ഈ ദുരന്താനുഭവം. പതിനെട്ട് ആഴ്ച്ച ഗര്‍ഭിണിയായപ്പോഴാണ് ക്രിസ്റ്റയോടും ഭര്‍ത്താവ് ഡെറിക് ലോവെറ്റിനോടും ഡോക്ടര്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യത്തെക്കുറിച്ചു സൂചിപ്പിക്കുന്നത്. തലച്ചോറും തലയോട്ടിയും ഭാഗികമായി ഇല്ലാതെ നവജാതശിശുക്കള്‍ പിറക്കുന്ന അനെന്‍സിഫാലി എന്ന അപൂര്‍വ രോഗം പിടിപെട്ടിരുന്നു.

രണ്ടു വഴികളാണ് ഡോക്ടര്‍ ക്രിസ്റ്റയ്ക്കും ഡെറിക്കും മുന്നില്‍ വച്ചത്. ഒന്നുകില്‍ എത്രയും പെട്ടെന്നു പ്രസവം നടത്തുക അല്ലെങ്കില്‍ ഗര്‍ഭകാലം പൂര്‍ത്തിയാകും വരെ കുഞ്ഞിനെ വഹിച്ച് കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാം. ജനിച്ചാലും ഏറെനേരം കുഞ്ഞിന് ജീവിച്ചിരിക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ ഉറപ്പു പറയുകയും ചെയ്തു. അങ്ങനെ ക്രിസ്മസ് രാത്രിയില്‍ ക്രിസ്റ്റ നാല്‍പത് ആഴ്ച്ച പ്രായമുള്ള തന്റെ കുഞ്ഞിന് ജന്മം നല്‍കി, അവള്‍ക്ക് റെയ്ലി ആര്‍കേഡിയ ഡയാന്‍ ലോവെറ്റ് എന്നു പേരുമിട്ടു. എന്നാല്‍ അരമണിക്കൂര്‍ മാത്രമേ ജീവന്‍ ശേഷിക്കൂ എന്നു ഡോക്ടര്‍ പറഞ്ഞതിനു വിപരീതമായി അവള്‍ ഒരാഴ്ച്ചയോളം ജീവിച്ചു. തുടര്‍ന്നങ്ങോട്ട് റെയ്ലി മരിക്കുന്നതു വരെയും ആശുപത്രിയിലായിരുന്നു ക്രിസ്റ്റയുടെയും ഡെറിക്കിന്റെയും ജീവിതം. ഒടുവില്‍ പുതുവര്‍ഷത്തിന്റെ തലേന്ന് അവള്‍ ഈ ലോകത്തോടു വിടപറഞ്ഞു. പക്ഷേ അവള്‍ ഇന്നും മറ്റുള്ളവരിലൂടെ ജീവിക്കുന്നു. റെയ്ലിയുടെ ഹൃദയ വാല്‍വുകള്‍ രണ്ടു കുട്ടികള്‍ക്കു വേണ്ടിയും ശ്വാസകോശം ഒരു ഗവേഷണ ആശുപത്രിക്കു വേണ്ടിയും ദാനം ചെയ്തു. അരമണിക്കൂര്‍ മാത്രമേ ജീവിക്കൂ എന്നു കരുതിയിരുന്ന കുഞ്ഞിനെ ഒരാഴ്ച്ചയോളം താലോലിക്കാന്‍ കിട്ടിയില്ലേ അതാണ് തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്നു വിശ്വസിക്കുകയാണ് ഇരുവരും. ജീവിച്ചിരുന്ന ഒരാഴ്ച്ചയില്‍ ഒരിക്കല്‍പ്പോലും റെയ്ലി കരഞ്ഞിരുന്നില്ലെന്നും ക്രിസ്റ്റ ഓര്‍ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button