Latest NewsIndia

ഇനി മുന്നോട്ട് പോകുവാന്‍ വേറെ വഴിയില്ല : ബംഗാളില്‍ സിപിഎം പാര്‍ട്ടി ഓഫീസ് വാടകയ്ക്ക്

കൊല്‍ക്കത്ത : ദൈനംദിന ചിലവുകള്‍ക്ക് വഴി കണ്ടെത്താനാവാതെ പാര്‍ട്ടി ഓഫീസ് വാടകയ്ക്ക് കൊടുക്കാനൊരുങ്ങി സിപിഎം. 34 വര്‍ഷം തങ്ങള്‍ അടക്കി ഭരിച്ചിരുന്ന ബംഗാളിലാണ് സിപിഎമ്മിന് ഇത്തരമൊരു ദുര്യോഗം നേരിടേണ്ടി വന്നത്. പൂര്‍വ്വ ബര്‍ധമാന്‍ ജില്ലയിലെ ഗുസ്‌കാര മുനിസിപ്പാലിറ്റി ഏഴാം വാര്‍ഡിലെ ലോക്കല്‍ കമ്മിറ്റി ഓഫീസാണ് 15000 വാടകയ്ക്ക് കൊടുക്കാന്‍ പാര്‍ട്ടിയില്‍ ധാരണയായത്.

മൂന്ന് നില കെട്ടിടം ഇനിയൊരു കോച്ചിംഗ് സെന്ററായാണ് രൂപമാറ്റം നടത്താന്‍ പോവുന്നത്. ഒരു കാലത്ത് സിപിഎമ്മിന്റെ ബംഗാളിലെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു പൂര്‍വ്വ ബര്‍ധമാന്‍ മേഖലകള്‍. 1999 ല്‍ ഏറെ ആഘോഷത്തോടെയായിരുന്നു ഓഫീസിന്റെ ഉദ്ഘാടനം നടന്നത്. ഇന്ന് സ്ഥാപനത്തിലെ വൈദ്യുതി ബില്‍ പോലും അടയ്ക്കാന്‍ പണം തികയാത്ത അവസ്ഥയാണ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തനത്തിനായി ഫണ്ട് കയ്യിലില്ല, വാടകയായി ലഭിക്കുന്ന പണം പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഉപയോഗിച്ച് സംഘടനയെ ശക്തിപ്പെടുത്താമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ കണക്ക്ക്കൂട്ടല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button