കൊച്ചി: നിര്‍മാണ മേഖലിയിലെ സംഘടനകള്‍ സംസ്ഥാന വ്യാപകമായി നിര്‍മാണ ബന്ദിനൊരുങ്ങുന്നു. സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന സിമന്റ് വില വർധനവിൽ പ്രതിഷേധിച്ചാണ് സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 27ന് സംസ്ഥാന വ്യാപകമായി നിർമാണ ബന്ദ് ആചരിക്കുമെന്ന് സിമന്റ് ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. സിമന്റ് വില നിയന്ത്രിക്കാന്‍ സർക്കാർ ഇടപെടണമെന്ന് ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം.
Post Your Comments