ഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണത്തിനു തയ്യാറാകാത്ത മോഡി സര്‍ക്കാരിന്റെ നിലപാട് കുറ്റം സ്വയം സമ്മതിക്കുന്നതിനു തുല്യമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
അഴിമതിയുടെ വിവരങ്ങള്‍ പൂര്‍ണമായി വെളിച്ചത്തുകൊണ്ടുവരാനും ഉന്നതതലത്തില്‍ നടന്ന അഴിമതിക്ക് ഉത്തരവാദികളായവരെ കണ്ടെത്താനും ജെപിസി അന്വേഷണം അനിവാര്യമാണ്. ഇന്ത്യയുടെ പ്രതിരോധ താല്‍പ്പര്യങ്ങള്‍ അട്ടിമറിച്ചവരെ നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരണം.
റഫേല്‍ ഇടപാടിലെ അഴിമതി വ്യോമസേനയുടെ ശേഷിയെയും പ്രതിരോധമന്ത്രാലയത്തിന്റെ ആധികാരികതയെയും പ്രതികൂലമായി ബാധിച്ചു. ഖജനാവിനു വന്‍നഷ്ടം വരുത്തുകയും ദേശസുരക്ഷയ്ക്ക് അപകടമുണ്ടാക്കുകയും ചെയ്തു– പി ബി ചൂണ്ടിക്കാട്ടി.
Post Your Comments