Latest NewsKerala

മുന്നണികളിലെ പല ഘടകകകക്ഷികളേക്കാളും അംഗങ്ങള്‍ തങ്ങള്‍ക്കുണ്ട്, അവസരം കിട്ടിയാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാന്‍ മണ്ടന്‍മാരല്ല തങ്ങള്‍- യുഎന്‍എ

കൊച്ചി : തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം കിട്ടിയില്‍ അതു പാഴാക്കാന്‍ തക്ക മണ്ടന്‍മാരല്ല തങ്ങളെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. വയനാട് മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി യുഎന്‍എ നേതാവ് ജാസ്മിന്‍ ഷായെ തേടുന്നതായുള്ള വാര്‍ത്തകളോടുള്ള ്പരതികരണമായാണ് യുഎന്‍എയുടെ പ്രസ്താവന. തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് യുഎന്‍എ നയം വ്യക്തമാക്കി രംഗത്തെത്തിയത്.

കേരളത്തിലെ പല ഘടക കക്ഷികള്‍ക്കും ഉള്ളതിലും കൂടുതല്‍ സംഘടനാ മെമ്പര്‍ ഷിപ്പും അനുഭാവികളും യുഎന്‍എക്കുണ്ട്, കേട്ടതു പോലെ അങ്ങിനെ ഒരു രാഷ്ട്രീയ പാര്‍ട്ടി അത് അംഗീകരിക്കുന്നു എങ്കില്‍ അത് സംഘടനക്കു ലഭിക്കുന്ന ഒരു അംഗീകാരമായി തന്നെ കാണുന്നു.അധികാരത്തിന്റെ അപര്യാപ്തത ഈ കാലയളവില്‍ കുറേ അറിഞ്ഞവരാണ് സംഘടനയിലെ ഓരോ അണികളും.അതുകൊണ്ടു തന്നെ അതിനുള്ള പരിഹാരം അതു നേടുക എന്നതു തന്നെയാണ് തങ്ങളുടെ വഴി-യുഎന്‍എ പറയുന്നു.

സംഘടനയുടെ വളര്‍ച്ചക്ക് ഉപയോഗപ്പെടുന്ന അവസരങ്ങള്‍ വിനിയോഗിക്കാതിരിക്കാന്‍ അത്ര മണ്ടന്മാര്‍ അല്ല സംഘടനാ നേതൃത്വവും അണികളും. അതുകൊണ്ടു തന്നെ പാര്‍ലമെന്റിലേക്കോ,നിയമാസഭയിലേക്കോ സീറ്റുകള്‍ കിട്ടിയാല്‍ സംഘടന അത് ഉപയോഗപ്പെടുത്തും, പ്രത്യേക ലക്ഷ്യങ്ങള്‍ വച്ചു പ്രതികരിക്കുന്ന കുറച്ചു സ്വാര്‍ത്ഥ താത്പര്യക്കാര്‍ ഒഴിച്ചാല്‍, സംഘടനക്കുള്ളില്‍ ജാസ്മിന്‍ഷാ മത്സരിക്കുന്നതില്‍ ഒരു എതിരഭിപ്രായമില്ലെന്നും കുറിപ്പില്‍ പറയുന്നു. സ്റ്റേറ്റ് പ്രസിഡണ്ട് ഷോബി ജോസഫിന്റെ പേരിലുള്ളതാണ് കുറിപ്പ്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം :കഴിഞ്ഞ രണ്ടു ദിവസമായി ഓൺലൈൻ മീഡിയകളിലും മുൻനിര മാധ്യമങ്ങളിലും una ക്ക് ഈ പാർലമെന്റ് ഇലക്ഷനിൽ ഒരു സീറ്റ് എന്ന തരത്തിലുള്ള വാർത്തകളും അതിന്മേലുള്ള സോഷ്യൽ മീഡിയ ചർച്ചകളും കാണുന്നു. അതിന് സംഘടനാ പരമായ ഒരു വിശദീകരം നൽകേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു.എന്തു തന്നെ ആയാലും,ഒരു പാർലമെന്റ് സീറ്റിലേക്ക് നമ്മുടെ ഒരാളുടെ പേര് പരിഗണിക്കുക എന്നതുതന്നെ വളരെ അഭിമാനം തോന്നുന്ന ഒന്നാണ്. ശരിക്കും കേരളത്തിലെ പല ഘടക കക്ഷികൾക്കും ഉള്ളതിലും കൂടുതൽ സംഘടനാ മെമ്പർ ഷിപ്പും അനുഭാവികളും una ക്കുണ്ട്.
കേട്ടതു പോലെ അങ്ങിനെ ഒരു രാഷ്ട്രീയ പാർട്ടി അത് അംഗീകരിക്കുന്നു എങ്കിൽ അത് സംഘടനക്കു ലഭിക്കുന്ന ഒരു അംഗീകാരമായി തന്നെ കാണുന്നു.
അധികാരത്തിന്റെ അപര്യാപ്തത ഈ കാലയളവിൽ കുറേ അറിഞ്ഞവരാണ് സംഘടനയിലെ ഓരോ അണികളും.അതുകൊണ്ടു തന്നെ
അതിനുള്ള പരിഹാരം അതു നേടുക എന്നതു തന്നെയാണ് എന്നതിൽ ഞങ്ങൾക്ക് സംശയവുമില്ല.എന്തായാലും una എന്ന പേർ അങ്ങിനെ തന്നെ നിൽക്കും അതിന് ബ്രാക്കറ്റിൽ മറ്റൊന്നും ഉണ്ടാവില്ല എന്നുറപ്പ്.സംഘടനയുടെ വളർച്ചക്ക് ഉപയോഗപ്പെടുന്ന അവസരങ്ങൾ വിനിയോഗിക്കാതിരിക്കാൻ അത്ര മണ്ടന്മാർ അല്ല സംഘടനാ നേതൃത്വവും അണികളും.
അതുകൊണ്ടു തന്നെ പാർലമെന്റിലേക്കോ,നിയമാസഭയിലേക്കോ സീറ്റുകൾ കിട്ടിയാൽ സംഘടന അത് ഉപയോഗപ്പെടുത്തും.അതുപോലെ തന്നെ ഇപ്പോൾ സംഘടനയുടെ മുൻപിലുള്ളത് knmc ഇലക്ഷൻ ആണ്.ജനാതിപത്യം വാഴുന്ന നാട്ടിൽ ഇപ്പോളും പോസ്റ്റൽ ബാലറ്റ് മാനേജ്മെന്റിന്റെ കയ്യിൽ ഏൽപിച്ചില്ലെങ്കിൽ ശമ്പളം തടഞ്ഞു വക്കുകയും,ജോലിയിൽ നിന്നു പിരിച്ചു വിടുകയും ചെയ്യുന്നു.ഇതിലും പീഡനങ്ങളും അടിച്ചമർത്തലും നേരിട്ടു തന്നെയാണ് സംഘടന ഇതുവരെ എത്തിയത്.പ്രത്യേക ലക്ഷ്യങ്ങൾ വച്ചു പ്രതികരിക്കുന്ന കുറച്ചു സ്വാർത്ഥ താത്പര്യക്കാർ ഒഴിച്ചാൽ, സംഘടനക്കുള്ളിൽ ജാസ്മിൻഷാ മത്സരിക്കുന്നതിൽ ഒരു എതിരഭിപ്രായമില്ല. അതിന് തക്ക കഴിവുറ്റ ആളുമാണ്‌ ജാസ്മിൻഷ എന്നതിൽ ആർക്കും തർക്കമില്ല. എന്തായാലും വിവാദങ്ങളും വിമർശനങ്ങളും കൊഴുക്കട്ട. നല്ല വാർത്തക്കായി ഞങ്ങളും കാത്തിരിക്കുന്നു.

https://www.facebook.com/officialpageuna/posts/2545316872177433?__xts__%5B0%5D=68.ARBq6tVaa_158CK2R-BjS9mJBDTvinFxwUgdvmKgUELvo_a8N0qc2Hz2vBxNlbWCrf9IDMYGo1EUD36Gbs_r205sAj7lJsw4J6M-NrJI2tBOg-4Al3lAgZ0j5tfNKNwR2cLonRw2pSvSH67AeVJcu_iFHh5AVjf8sUe9gwEoXQ53w3rjWWj8WyKBqRvKliame1OMcwDci7HenFehYHow7L2ZE61qXQN6wIIVHTzADdeG2vqU8yX84XNfqSD7FtmNQU4MYwwYUZl5pyL2SlHxbTZzsxUX7IN1FolgLp_GAfkia1aOmwnp3cIKb__sShcWZOPE-4zJLr89_t84MIW_BQ&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button