തലശേരി: കുടുംബ വഴക്കില്‍ മനംനൊന്ത് മകൻ ആത്മഹത്യ ചെയ്തു. മകന്റെ മരണം താങ്ങാനാവാതെ അതിനു പിന്നാലെ അമ്മയും ജീവനൊടുക്കി. തലശേരി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിനു സമീപം എനിക്കോൾ റോഡിൽ ഹർഷ നിവാസിൽ രവിയുടെ ഭാര്യ ബിന്ദു(45) ആണ് മകന്റെ മരണം താങ്ങാനാവാതെ ജീവനൊടുക്കിയത്. ഇന്ന് പുലർച്ചെ 2.45 ഓടെ വീട്ടിൽ നിന്നും 200 മീറ്റർ അകലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ ബിന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മാതാപിതാക്കള്‍ തമ്മിലുള്ള കലഹത്തില്‍ മനംനൊന്താണ് പതിനെട്ടുകാരനായ ബിന്ദുവിന്റെ മകൻ അഭിൻ രാജ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. ഫെബ്രുവരി 5 ആയിരുന്നു അഭിന്റെ മരണം. മകൻ മരിച്ചതിന്റെ അഞ്ചാം ദിനത്തിലാണ് അമ്മ ജീവനൊടുക്കിയത്. കണ്ണൂർ ഐടിഐ വിദ്യാർഥിയായിരുന്നു അഭിൻ രാജ്. അഭിൻരാജ് മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് മാതാപിതാക്കളായ രവിയും ബിന്ദുവും തമ്മിൽ സംഘർഷമുണ്ടി. തുടര്‍ന്ന് ഇരുവർക്കും പരിക്കേറ്റിരുന്നു. എന്നാല്‍ സംഭവത്തിനു ശേഷം രവി വീട്ടിൽ വന്നിരുന്നില്ല.
എന്നാല്‍ അഭിന്‍ മരിച്ചതോടെ നാട്ടുകാരുടെ മധ്യസ്ഥതയില്‍ ദന്പതികള്‍ക്കിടയില്‍ പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിരുന്നു. ഇതിനിടെയാണ് ബിന്ദുവും മരിച്ചത്.
അർദ്ധ രാത്രിയിൽ ബിന്ദുവിനെ കിടപ്പുമുറിയിൽ കാണാതായതിനെ തുടർന്ന് വീട്ടുകാരും അയൽവാസികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തലശേരിയിൽ നിന്നും ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.
Post Your Comments