
കണ്ണൂര്‍: പ്രായക്കൂടുതല്‍ എന്ന് പറഞ്ഞ് കണ്ണൂരുളള നവദമ്പതികളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചവരെ ദമ്പതികളുടെ പരാതിയില്‍ മേല്‍ പോലീസ് പിടികൂടി. 5 പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷൈജു , നടുവില്‍ സ്വദേശി വിന്‍സെന്റ് , ചെങ്ങളായി സ്വദേശി പ്രേമാനന്ദ് , സുരേന്ദ്രന്‍, അടുവാപ്പുറം സ്വദേശി രാജേഷ് എന്നിവരെയാണ് ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ് ചെയ്തത്. നവദമ്ബതികളെ അപമാനിക്കുന്ന രീതിയിലുള്ള സന്ദേശം പങ്കുവച്ച വാട്ട്സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്.
പഠനകാലം മുതല്‍ പ്രണയത്തിലായിരുന്ന കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപും ജൂബിയും തങ്ങള്‍ നേരിട്ട സൈബര്‍ ഗുണ്ടായിസത്തിനെതിരെ സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നല്‍കിയിരുന്നു. വധുവിന് പ്രായക്കൂടുതല്‍ ആണെന്ന് പറഞ്ഞ് ഹീനമായ ഭാഷയില്‍ സൈബര്‍ ഗുണ്ടകള്‍ ആക്രമിച്ച നവദമ്ബതികളെ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാത്തതിനാല്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.മ
നവ ദമ്പതികളുടെ വിവാഹചിത്രം വച്ചാണ് സമൂഹമാധ്യമങ്ങളില്‍ സൈബര്‍ അക്രമികള്‍ ആക്രമണം അഴിച്ചുവിട്ടത്. വധുവിന് വരനേക്കാള്‍ പ്രായക്കൂടുതലാണെന്നും സ്ത്രീധനം മോഹിച്ച് വരന്‍ വിവാഹം കഴിച്ചതെന്നുമൊക്കെയായിരുന്നു കുപ്രചരണം.
Post Your Comments