Latest NewsKerala

‘മായാവി’യില്‍ നിന്നും ലുട്ടാപ്പിയെ ഒഴിവാക്കാന്‍ നീക്കം :സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം, ഒടുവില്‍ വിശദീകരണവുമായി ബാലരമ

കൊച്ചി : ബാലരമയിലെ സൂപ്പര്‍ ഹിറ്റ് കഥയായ മായാവിയില്‍ നിന്നും ലുട്ടാപ്പിയെ ഒഴിവാക്കാന്‍ നീക്കം നടക്കുന്നതായി ആരോപിച്ച് അരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.സമൂഹ മാധ്യമങ്ങളില്‍ ‘സേവ് ലുട്ടാപ്പി’ എന്ന ഹാഷ് ടാഗോടെയാണ് പഴയതും പുതിയതുമായ ലുട്ടാപ്പി ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൊച്ചു കുട്ടികള്‍ മുതല്‍ മനസ്സില്‍ പഴയ കുട്ടിക്കാലത്തിന്റെ നൊസ്റ്റാള്‍ജിയ പേറുന്ന യുവതീയുവാക്കള്‍ വരെ ലുട്ടാപ്പിക്ക് വേണ്ടി സമൂഹ മാധ്യമത്തില്‍ രംഗത്തുണ്ട്.

ഫെബ്രുവരി എട്ടിന് പുറത്തിറങ്ങിയ പുതിയ ലക്കം ബാലരമയിലെ മായാവി കഥയിലാണ് ഡിങ്കിനി എന്ന പുതിയ കഥാപാത്രം രംഗത്ത് വന്നത്.ലുട്ടാപ്പിയുടെ ഭാവങ്ങളും കുന്തവും കൊമ്പും ഒക്കെ ഡിങ്കിനിയുടെ കയ്യിലുമുണ്ട്, ഡാകിനിയമ്മൂമ്മയേയും കുട്ടൂസന്‍ അമ്മാവനയേയും മായാവിയെ പിടികൂടാന്‍ സഹായിക്കുകയെന്ന ലുട്ടാപ്പിയുടെ ജോലിയാണ് കഥയില്‍ ഡിങ്കിനിക്ക്, കഥയില്‍ ലുട്ടാപ്പിയില്ലതാനും. ഇതോടെ ആശങ്കയിലായ ലുട്ടാപ്പി ഫാന്‍സാണ് ചിത്രകഥയില്‍ നിന്നും ലുട്ടാപ്പിയെ ഒഴിവാക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്.

ഏതൊക്കെ കഥാപാത്രങ്ങള്‍ വന്നാലും ലുട്ടാപ്പിയുടെ തട്ട് താണ് തന്നെയിരിക്കും. അങ്ങനെയുള്ള , ചാത്തന്മാരുടെ ചാത്തനായ യൂണിവേഴ്‌സല്‍ സ്‌റ്റൈലിഷ് വില്ലനായ ലുട്ടാപ്പി ആണ് പെട്ടന്നൊരു നാള്‍ ഇല്ലാണ്ടായിരിക്കുന്നത്. എന്നെപ്പോലെയുള്ള ലുട്ടാപ്പിയുടെ ആരാധാകര്‍ക്ക് ഇത് സഹിക്കാവുന്നതില്‍ അപ്പുറം ആണ്.ലുട്ടാപ്പിയ്ക്ക് പകരം ഏത് കൊടി കുത്തിയ ചാത്തനെ കൊണ്ടു വന്നാലും ഞങ്ങള്‍ക്ക് അത് അംഗീകരിക്കാനാവില്ല. വാല്‍ കുന്തത്തില്‍ ചുരുട്ടി സീറ്റ് ബെല്‍റ്റ് ഇട്ട് വാഹനം ഓടിക്കേണ്ടതിന്റെ പ്രാധാന്യത്തെ നമുക്ക് മനസ്സിലാക്കി തന്നെ, എത്ര തോല്‍വികള്‍ ഉണ്ടായാലും അതില്‍ നിന്നും ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ന്ന് വന്ന് വീണ്ടും ജയിക്കാനായി ശ്രമിച്ചു കൊണ്ടിരിക്കുന്ന ലുട്ടാപ്പിയ്ക്ക് ഒരു വില്ലന്‍ ഇമേജല്ല, ഹീറോ ഇമേജ് തന്നെയാണ് കേരള ജനതയ്ക്കിടയില്‍ ഉണ്ടായിരുന്നത് ,ഇങ്ങനെ പോകുന്നു സമൂഹ മാധ്യമങ്ങളിലെ ലുട്ടാപ്പി ആരാധകരുടെ വാക്കുകള്‍.

എന്നാല്‍ ഇതിന് മറുപടിയുമായി ബാലരമയിലെ അണിയറക്കാരും രംഗത്തത്തി. ലുട്ടാപ്പിയോടുള്ള വായനക്കാരുടെ സ്‌നേഹം ഞങ്ങളെ അത്ഭുതപ്പെടുത്തുന്നതായും ഒരിക്കലും ലുട്ടാപ്പിയെ ഒഴിവാക്കിലെന്നും ബാലരമയുടെ അണിയറക്കാര്‍ പറയുന്നു. ലുട്ടാപ്പിയുടെ ഫാന്‍സ് പവര്‍ കണ്ടറിഞ്ഞ് പുതിയ ഒരു പംക്തി തന്നെ അടുത്ത ലക്കം തുടങ്ങാനുള്ള പദ്ധതിയിലാണ് ബാലരമ.

https://www.facebook.com/balaramaonline/photos/a.517819685014382/1925031367626533/?type=3&__xts__%5B0%5D=68.ARDNqFIozMhk8mkAl-ZHmPU1qQ9EqC56DfWewAjsYWchR6Yg53ownUpTU-MdAwrKJ6NXGPuYY9cZBYo2mqfqOoX2vb9nN0si7DbXmecK-x2hythCxEOE34Jk6NHT9ZG3L9CEU4XSbK-VQd6O9Bca-wtZh3xW6Or7JsuHl6c-V4OHCej0lowDCZftutc311DyqFVIE9jwSC0-IucA4-QfpXZm0YE5LD1xZxLK2iXgsOQw46Q7OunyemuOahlNM3TrbFYivQ8HBqOod7YdWLW_Ft8in8qQXwhrZ7n3CkMXqj7Kaa06tC1tZFCHddvg5AzJJ3IBkXVKIOmuNDD0QXhaTrffFA&__tn__=-R

https://www.facebook.com/permalink.php?story_fbid=630573250695087&id=100012272537698

https://www.facebook.com/rohithpsaju.rohithpsaju/posts/375413039681254

shortlink

Related Articles

Post Your Comments

Related Articles


Back to top button