ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അവകാശങ്ങളും താല്‍പര്യങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും നുഴഞ്ഞു കയറ്റക്കാര്‍ക്ക് രാജ്യത്ത് ഇടമില്ലെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ എ.സി റൂമുകളില്‍ ഇരിക്കുന്ന ഞങ്ങളുടെ എതിരാളികള്‍ പൗരത്വ ബില്ലിനെ കുറിച്ച് വ്യാപകമായി തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നുണ്ട്. അസമിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും സംസ്‌കാരവും വിഭവങ്ങളും സംരക്ഷിക്കാന്‍ ബി.ജെ.പി പ്രതിജ്ഞാബദ്ധമാണ്. ബില്ലിലെ അനുഛേദം ആറ് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചോദ്യങ്ങളുമായി വരുന്നവരോട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം എവിടെയായിരുന്നുവെന്നാണ് ആസാമിന് ചോദിക്കാനുള്ളത്. വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി അസമിനെ ബുദ്ധിമുട്ടിക്കാന്‍ ഞാൻ അനുവദിക്കുകയില്ല. അവരോട് പൊരുതുക തന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
Post Your Comments