തിരുവനന്തപുരം : തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി’യുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആരോഗ്യമേഖലയുടെ വികസനത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്ന് അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ടാം ഘട്ടം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
പകര്‍ച്ചവ്യാധികള്‍ക്ക് ഇടയാക്കുന്ന വൈറസുകളുടെ സ്ഥിരീകരണത്തിനും പുതിയ വൈറസുകള്‍ തിരിച്ചറിഞ്ഞ് കാലതാമസം കൂടാതെ പ്രതിവിധി സ്വീകരിക്കാനും ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യമാകുന്നതോടെ കഴിയും. അന്താരാഷ്ട്രതലത്തില്‍ ഗവേഷണസംബന്ധ സൗകര്യങ്ങള്‍ വിപുലീകരിക്കാനായി അന്താരാഷ്ട്ര ഏജന്‍സിയായ ‘ഗ്‌ളോബല്‍ വൈറല്‍ നെറ്റ്വര്‍ക്ക് സെന്റര്‍ കൂടി ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമൊരുക്കും. കഴിഞ്ഞ മെയ് 30 ന് ശിലാസ്ഥാപനം നിര്‍വ്വഹിച്ച പദ്ധതിയുടെ ആദ്യ ഘട്ടമാണ് എട്ടു മാസത്തിനകം പൂര്‍ത്തിയാകുന്നത്.25,000 ചതുരശ്രഅടിയില്‍ ഒരുക്കിയ പ്രീ ഫാബ് കെട്ടിടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നത്.
Post Your Comments