ഭോപ്പാല്‍ : പശുവിനെ കശാപ്പ് ചെയ്ത അഞ്ചു പേര്‍ക്കെതിരെ രാജ്യരക്ഷാ നിയമ പ്രകാരം കേസെടുത്ത മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടിയെ രൂക്ഷ ഭാഷയില്‍ പരിഹസിച്ചത്.
‘പശു സംരക്ഷണത്തിന്റെ പേരില്‍ ഇത്തരം ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ മധ്യപ്രദേശ് ഭരിച്ചിരുന്നു ബി.ജെ.പി പോലും മുതിര്‍ന്നിരുന്നില്ല, പശുവിന്റെ പേരില്‍ ബി.ജെ.പിയോട് മത്സരിക്കുകയാണ് കോണ്‍ഗ്രസ്. പശുവിനെ കശാപ്പു ചെയ്യുന്നത് ആദ്യമായി നിരോധിച്ചത് കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞത് ദിഗ്വിജയ് സിങ്ങ് ആണ്. ശബരിമല വിഷയത്തിലും ഇതു തന്നെയാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇതു തന്നെയാണ് അവരുടെ ഏറ്റവും വലിയ പരാജയം’ മുഖ്യമന്ത്രി പറയുന്നു.
കൊല്‍ക്കത്തിയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ നടന്ന ഇടതുപക്ഷ റാലിയിലെ ജനപങ്കാളിത്തം ഇടതുപക്ഷത്തെ ഇനിയും അവഗണിക്കാന്‍ കഴിയില്ലെന്നതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments