തിരുവനന്തപുരം: സിറ്റിങ്ങ് എംഎല്‍എ മാര്‍ മല്‍സരിക്കേണ്ടെന്ന ഹെെക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മല്‍സരിക്കുന്നതില്‍ താല്പര്യം പ്രകടിപ്പിച്ച് താന്‍ ഹെെമാന്ഡിനെ വിഷയം ധരിപ്പിച്ചിരുന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി മല്സരിച്ചില്ലെന്ന കാരണത്താല്‍ പാര്‍ട്ടിയുടെ ലോക്സഭ തിരഞ്ഞെടുപ്പിലെ ആവേശത്തിന് കോട്ടം സംഭവിക്കില്ലെന്നും മുല്ലപ്പളളി പറഞ്ഞു.
സിറ്റിംഗ് എംപിമാരില്‍ മത്സരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സീറ്റ് നല്‍കാനാണ് പാര്‍ട്ടി തീരുമാനം. അല്ലാത്ത മണ്ഡലങ്ങളില്‍ ജയസാധ്യതയുള്ള മൂന്ന് പേരുടെ പട്ടിക ഹൈക്കമാന്‍ഡിന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ നല്‍കണം. നേതൃത്വം ഇവരില്‍ നിന്നും സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാനും ധാരണയായി. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ച പിസിസി അധ്യക്ഷ·ാരുടെയും പാര്‍ട്ടി ജനപ്രതിനിധികളുടെയും യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
ഈ മാസം 25ന് മുന്‍പ് സ്ഥാനാര്‍ഥി പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കാനാണ് സംസ്ഥാന നേതൃത്വങ്ങള്‍ക്ക് രാഹുല്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പിസിസി അധ്യക്ഷ·ാര്‍ മത്സര രംഗത്തിറങ്ങേണ്ട എന്നാണ് തീരുമാനമെങ്കിലും പാര്‍ട്ടി അധ്യക്ഷന്‍ ഈ കാര്യത്തില്‍ ഭേദഗതി വരുത്താം. . സംഘടനാ ചുമതലകള്‍ വഹിക്കുന്നവരുടെ കാര്യത്തിലും അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതാണ്.
Post Your Comments