മലപ്പുറം: കനക ദുർഗയ്‌ക്കൊപ്പം ഇനി ജീവിക്കില്ലെന്നുറച്ച് ഭർത്താവ് കൃഷ്ണനുണ്ണി. കനക ദുർഗ ഇപ്പോള്‍ പെരിന്തല്‍മണ്ണയിലെ അങ്ങാടിപ്പുറത്തെ വീട്ടില്‍ പൊലീസ് സംരക്ഷണയില്‍ ഒറ്റക്കാണ് താമസം. വീട്ടുകാരുമായി തെറ്റിയതോടെ ഇനി യുവതിയുമായി ഒരുമിച്ചു ജീവിക്കാന്‍ സാധിക്കില്ലെന്ന തീരുമാനത്തിലാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണി. അതുകൊണ്ട് തന്നെ ശബരിമല കയറിയ കനകദുര്‍ഗയുമായുള്ള ബന്ധം വേര്‍പെടുത്താനാണ് കൃഷ്ണനുണ്ണി ഒരുങ്ങുന്നത്.
ശബരിമല കയറിയത് ഒരു കാരണമല്ലെങ്കിലും ഭർത്താവിനോടോ ബന്ധുക്കളോട് പറയാതെ മാസങ്ങൾ എവിടെയോ താമസിച്ചു എന്ന കാരണത്താലും അമ്മയെ ഉപദ്രവിച്ചെന്ന കാരണത്താലും കൃഷ്ണനുണ്ണിക്ക് നിയമ നടപടികളുമായി മുന്നോട്ടു പോകാം. മുഖ്യമായും ഇവര്‍ തമ്മിലുള്ള മാനസിക പൊരുത്തം ഇല്ലായ്മ കോടതിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടാനാണ് ഒരുങ്ങുന്നത്. കനകദുര്‍ഗ കോടതിയുത്തരവിലൂടെ അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ എത്തിയതോടെ കൃഷ്ണനുണ്ണി മാതാവ് സുമതിയമ്മയ്ക്കും 12 വയസുള്ള ഇരട്ടക്കുട്ടികള്‍ക്കുമൊപ്പം വാടകവീട്ടിലേക്കു താമസം മാറിയിരുന്നു.
കനകദുര്‍ഗ തനിച്ചാണു താമസം. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കഴിയാന്‍ അവസരമാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് അവര്‍.മക്കളെ എങ്കിലും വിട്ടു കിട്ടണമെന്ന് ഇവർ കോടതിയിൽ അറിയിക്കാനാണ് ഒരുങ്ങുന്നത്. മക്കള്‍ക്കു വേണ്ടി മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതിക്കു പരാതി നല്‍കിയിട്ടുണ്ട്. സമിതിയുടെ തീരുമാനം അനുകൂലമല്ലെങ്കില്‍ കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ്.
Post Your Comments