Latest NewsIndia

ഛത്തിസ്ഗഡ് ഡിജിപിയെ സസ്പെന്‍റ് ചെയ്തു

രാജ്യത്ത് ആദ്യമായാണ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തെത്തുടര്‍ന്ന് ഒരു ഡിജിപിയെ സസ്പെന്‍ഡ് ചെയ്യുന്നത്.

ഛത്തിസ്ഗഡ്: ഛത്തിസ്ഗഡ് ഡിജിപി മുകേഷ് ഗുപ്തയെ സസ്പെന്‍റ് ചെയ്തു. പുതിയ സർക്കാർ അധികാരത്തിലേറി ആഴ്ചകൾക്കുള്ളിലാണ് ഇദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. അധികാര ദുര്‍വിനിയോഗം നടത്തി അനധികൃതമായി ടെലിഫോണ്‍ ചോര്‍ത്തി, അഴിമതി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് ഇയാളുടെ സസ്പെന്‍ഷന്‍.

രാജ്യത്ത് ആദ്യമായാണ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തെത്തുടര്‍ന്ന് ഒരു ഡിജിപിയെ സസ്പെന്‍ഡ് ചെയ്യുന്നത്.

shortlink

Post Your Comments

Back to top button