കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിലേക്ക് സേഫ്റ്റി ഒാഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സതേണ്‍(29), ഈസ്റ്റേണ്‍(3), വെസ്റ്റേണ്‍(6) റീജനുകളിലായി 38 ഒഴിവുകളുണ്ട്.യോഗ്യത: മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/സിവില്‍/ പ്രൊഡക്ഷന്‍ / ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിംഗില്‍ ബിരുദം. ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 60 ശതമാനവും മറ്റുള്ളവര്‍ക്ക് 50 ശതമാനവും മാര്‍ക്ക് ഉണ്ടായിരിക്കണം.
അപേക്ഷാ ഫീസ്: 200 രൂപ. എസ്സി, എസ്ടി വിഭാഗക്കാര്‍ക്കും അംഗപരിമിതര്‍ക്കും ബാധകമല്ല. മറ്റുള്ളവര്‍ BHEI,PSSR എന്ന പേരില്‍ ചെന്നെെയില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസ് അടയ്ക്കണം.എസ്ബിഐ കളക്ട് സംവിധാനത്തിലൂടെ ഒാണ്ലെെനായും ഫീസ് അടയ്ക്കാം. അപേക്ഷിക്കേണ്ടവിധം: www.bhelpssr.co.in അല്ലെങ്കില്‍ www.carreers.bhel.in എന്ന വെബ്സെെറ്റുകളിലൂടെ ഓണ്‍ലെെനായി അപേക്ഷ നല്‍കണം.
പ്രവൃത്തിപരിചയം: 2 വര്‍ഷം. പ്രായപരിധി: 2019 ജനുവരി 23ന് 35 വയസ്. സംവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും.അവസാന തീയതി: ഫെബ്രുവരി 11. ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 18.
Post Your Comments