സാന്‍ഫ്രാന്‍സിസ്കോ: സ്ത്രീകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി സൗദി അറേബ്യ പുറത്തിറക്കിയ ആപ്ലിക്കേഷൻ വിവാദമാകുന്നു. സൗദി സര്‍ക്കാര്‍ നിയന്ത്രണത്തിൽ പുറത്തിറക്കിയ അബ്ഷേര്‍ എന്ന ആപ്ലിക്കേഷനാണ് വിവാദമായിരിക്കുന്നത്. ആപ്ലിക്കേഷൻ ലഭ്യമാക്കുന്ന ആപ്പിള്‍, ഗൂഗിള്‍ കമ്പനികൾക്കെതിരെയും പ്രതിഷേധം ശക്തമാകുകയാണ്. അതിര്‍ത്തിയില്‍ സ്ത്രീ പാസ്പോര്‍ട്ട് ഉപയോഗിച്ചാല്‍ അത് സംബന്ധിച്ച വിവരം ഈ സ്ത്രീയുമായി ബന്ധമുള്ള പുരുഷന് ലഭിക്കുന്ന രീതിയിലാണ് ആപ്ലിക്കേഷൻ നിർമ്മിച്ചിരിക്കുന്നത്.
ഗൂഗില്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്. പാര്‍ക്കിംഗ് ഫൈന്‍ ഒടുക്കല്‍ പോലുള്ള മറ്റു സര്‍വീസുകളും ഈ ആപ്ലിക്കേഷന്‍ ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്നുണ്ട്. ആപ്ലിക്കേഷന്‍ പിന്‍വലിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. പക്ഷെ ഇരുകമ്പനികളും സംഭവത്തോട് പ്രതികരിച്ചിട്ടില്ല.
Post Your Comments