ദോഹ:ഖത്തറിന് ആദ്യ റഫേല്‍ യുദ്ധവിമാനം ഫ്രാന്‍സ് കൈമാറി. പ്രതിരോധ മേഖലയുടെ ശക്തി വര്‍ധിപ്പിക്കുക എന്നതാണ് ഫ്രാന്‍സില്‍ നിന്നും യുദ്ധവിമാനം വാങ്ങുന്നതിലൂടെ ഖത്തര്‍ ലക്ഷ്യമിടുന്നത്. അല്‍ അദിയാത് എന്നാണ് വിമാനത്തിന് ഖത്തര്‍ നല്‍കിയിരിക്കുന്ന നാമകരണം. മൊത്തം 24 റഫേല്‍ വിമാനങ്ങള്‍ നിര്‍മ്മിച്ചുനല്‍കാനാണ് ഖത്തര്‍ ഫ്രാന്‍സുമായി 2015ല്‍ കരാര്‍ ഒപ്പുവെച്ചത്. പിന്നീട് 12 എണ്ണം കൂടി ഉള്‍പ്പെടുത്തി മുപ്പത്തിയാറാക്കി.ഖത്തറിന് ഫ്രാന്‍സ് നിര്‍മ്മിച്ചു നല്‍കുന്ന റാഫേല്‍ യുദ്ധവിമാനങ്ങളില്‍ ആദ്യത്തേതാണ് കൈമാറിയിരിക്കുന്നത്.
ഫ്രാന്‍സിലെ ബോര്‍ഡൗ ഏവിയേഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ വിമാനം ഏറ്റുവാങ്ങി.ഫ്രാന്‍സിലെ ഖത്തര്‍ സ്ഥാനപതി ഷെയ്ഖ് അലി ബിന്‍ ജാസിം അല്‍താനി, അമീരി വ്യോമസേന കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുബാറക് ബിന്‍ മുഹമ്മദ് അല്‍ ഖയാരിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കരാര്‍ പ്രകാരമുള്ള വിമാനങ്ങള്‍ വരും വര്‍ഷങ്ങളില്‍ ഖത്തറിന് കൈമാറും.
Post Your Comments