മാനന്തവാടി: മതിയായ ചികിത്സ ലഭിക്കാതെ ആദിവാസി വയോധിക മരിച്ചതായി പരാതി. ജില്ലാ ആശുപത്രിയില്‍ പുതുശേരി ചെറുവടിക്കൊല്ലി കോളനിയിലെ തേയി (64) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച തേയിയെ വൈകിട്ട് വാര്‍ഡിലേക്ക് മാറ്റിയ ശേഷമാണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാത്തതാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇവര്‍ക്ക് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായിരുന്നതായും ചികിത്സയില്‍ അപാകത ഉണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. വി. ജിതേഷ് വ്യക്തമാക്കി. എന്നാല്‍ പതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
Post Your Comments