തിരുവനന്തപുരം: കടലിനടിയിൽ കണ്ടെത്തിയ പാളത്തിന്റെ അവശിഷ്ടങ്ങൾ കാണാതായി.
വലിയതുറയിലെ പഴയ കടൽപ്പാലത്തിലുണ്ടായിരുന്ന റെയിൽവേ പാളങ്ങളാണ് മണൽമൂടിയതോടെ കാണാതായത്. ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് (എഫ്എംഎൽ) പ്രവർത്തകർരാണ് ഇത് കണ്ടെത്തി. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിൽ കപ്പലിടിച്ചുതകർന്ന പാളങ്ങളാണ് ഇവയെന്നാണു നിഗമനം. കാലാവസ്ഥാമാറ്റവും ഓഖി ഉൾപ്പെടെയുള്ള പ്രകൃതിപ്രതിഭാസങ്ങളും മൂലം പാളം മണൽ വന്നു മൂടിയതാകാമെന്നാണു വിലയിരുത്തൽ.
മൂന്ന് വ്രതത്തിന് മുമ്പാണ് റെയിൽപാളത്തിന്റെ അവശിഷ്ടങ്ങൾ എഫ്എംഎൽ പ്രവർത്തകർ കണ്ടെത്തിയത്. റെയിൽപാളത്തിനു പുറമെ ഇരുമ്പുതൂണുകൾ, ക്രെയിൻ, ആവിയന്ത്രം എന്നിവയുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതേ സ്ഥലത്ത് വീണ്ടും അന്വേഷണം നടത്തിയപ്പോഴാണ് പാളങ്ങൾ മൂടിപ്പോയതായി കണ്ടത്. കടലിന്റെ അടിത്തട്ടിലെ മണലിന്റെ ഒഴുക്കിനുണ്ടായ വ്യതിയാനത്തെക്കുറിച്ചു കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്നും എഫ്എംഎൽ പ്രവർത്തകർ പറയുന്നു.
Post Your Comments