ന്യൂഡല്‍ഹി : റഫാല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ മന്ത്രി അറിയാതെ ഫ്രാന്‍സുമായി സമാന്തര വിലപേശല്‍ നടത്തിയെന്ന വാര്‍ത്ത പുറത്ത വിട്ട ദി ഹിന്ദു പത്രത്തിന്റെ റിപ്പോര്‍ട്ടിനെ പക്ഷപാതപരമെന്ന് വിളിച്ച നിലവിലെ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ മറുപടിയുമായി ദി ഹിന്ദു ചെയര്‍മാന്‍ രംഗത്ത് വന്നു.
എനിക്ക് നിര്‍മലാ സീതാരാമന്റെ കൈയ്യില്‍ നിന്ന് സര്‍ട്ടിഫിക്കറ്റൊന്നും ആവശ്യമില്ല. അവരിപ്പോള്‍ വലിയ കുഴപ്പത്തിലാണ്, അവരത് മറച്ചു വെക്കാനുള്ള ശ്രമത്തിലാണ്. ഞാന്‍ നിര്‍മലാ സീതാരാമന് നല്‍കുന്ന ഉപദേശം ഇത് മാത്രമാണ്, ഈ കൈമാറ്റത്തില്‍ നിങ്ങള്‍ക്ക് പങ്കില്ല. പിന്നെ എന്തിനാണ് നീതീകരിക്കാന്‍ പറ്റാത്ത ഒന്നിനെ ന്യായീകരിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നത്’ എന്‍. റാം എഎന്‍ഐയോട് പറഞ്ഞു.
Post Your Comments