ബഹ്‌റൈൻ: മൂന്നാമത് മിഡില്‍ ഇസ്റ്റ് ആന്‍റ് ആഫ്രിക്ക ഫിന്‍ടെക്ക് ഫോറത്തില്‍ സംബന്ധിക്കാൻ സോഫിയ റോബോട്ട് ബഹ്റൈനില്‍ എത്തുന്നു. കൃത്രിമബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിര്‍മിച്ച യന്ത്രമനുഷ്യനായ സോഫിയ ഫോറത്തില്‍ സദസുമായി സംവദിക്കുകയും ചെയ്യും. 015 ഏപ്രില്‍ 15 നാണ് സോഫിയ പ്രവര്‍ത്തനക്ഷമമായത്. പ്രശസ്ത നടി ഓഡ്രി ഹെപ്ബേണിനെ മാതൃകയാക്കിയാണ് സോഫിയയെ രൂപകല്‍പന ചെയ്‌തിരിക്കുന്നത്. 2017 ഒക്ടോബര്‍ 25 ല്‍ സൗദിയില്‍ നടന്ന ഭാവിനിക്ഷേപസംരംഭ സമ്മേളനത്തില്‍ സൗദി സര്‍ക്കാര്‍ സോഫിയക്ക് പൗരത്വം നല്‍കിയിരുന്നു.
Post Your Comments