പാ പ്പര് നടപടിക്ക് അപേക്ഷിച്ചിട്ടുള്ള കമ്ബനികള്‍ക്കു വിദേശവായ്പ എടുത്ത് വായ്പകള്‍ അടച്ചുതീര്‍ക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്കി. വിദേശവാണിജ്യ വായ്പ എടുത്തു ബാങ്ക് വായ്പ അടയ്ക്കാനോ വേറെ വായ്പ കൊടുക്കാനോ പാടില്ലെന്നാണു നിലവിലെ വ്യവസ്ഥ. ഇത് പാപ്പര്‍ ഹര്‍ജി നല്കിയ കമ്പനികള്‍ക്ക് ഒഴിവാക്കിക്കൊടുക്കും. എന്നാല്‍ ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ശാഖകളിലോ സബ്സിഡിയറികളിലോ നിന്നാകരുത് പാപ്പര്‍ കമ്പനികളുടെ വായ്പ. ഇതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ ഉടനേ പുറപ്പെടുവിക്കുമെന്നു റിസര്‍വ് ബാങ്ക് പത്രക്കുറിപ്പില്‍ പറഞ്ഞു.
ഒരു കോടി രൂപയില്‍ കൂടിയ നിക്ഷേപങ്ങളെ ബള്‍ക്ക് നിക്ഷേപങ്ങളായി പരിഗണിച്ച് ഉയര്‍ന്ന പലിശ നല്കാന് ബാങ്കുകളെ അനുവദിച്ചിരുന്നു. ഇനിമുതല്‍ രണ്ടു കോടി രൂപയില്‍ കൂടുതല്‍ ഉള്ള നിക്ഷേപങ്ങളാകും ബള്‍ക്ക് നിക്ഷേപങ്ങള്‍. അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് മൂലധനസഹായം നല്‍കുകയും പണലഭ്യത ഉറപ്പാക്കുകയും ചെയ്യുന്ന ഒരു കേന്ദ്രസംവിധാനം നടപ്പില്‍ വരുത്തുമെന്നും ബാങ്ക് അറിയിച്ചു.
Post Your Comments