KeralaLatest News

‘പരസഹായം ഇല്ലാതെ നടക്കാന്‍ വയ്യാ’ : പി.കെ കുഞ്ഞനന്തന്റെ ജാമ്യപേക്ഷ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി : ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും.ശാരീരിക വയ്യായ്മകള്‍ കാരണം തന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് ജാമ്യ നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. അസുഖബാധിതനായ തനിക്ക് പരസഹായം കൂടാതെ എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് കുഞ്ഞനന്തന്‍ കോടതിയെ അറിയിച്ചത്.

പി.കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നതിന് എതിരായി കെ.കെ രമ നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്. ഹര്‍ജി നല്‍കിയതിന് ശേഷം വാദിക്കാതെ മാറ്റിവെക്കുന്നതിനെതിരെ കോടതി രമക്കെതിരെ ഇന്നലെ വിമര്‍ശനം നടത്തിയിരുന്നു. നടപടിയില്‍ തെറ്റ് ചൂണ്ടിക്കാണിക്കുവാനുണ്ടെങ്കില്‍ രമ അത് വാദിച്ചു തെളിയിക്കണമെന്നും മാറ്റിവെക്കുക അല്ല വേണ്ടതെന്നും കോടതി പറഞ്ഞു.
പരോള്‍ നല്‍കുന്നതിന്റെ ഉപാധികള്‍ എന്തൊക്കെയെന്ന് സര്‍ക്കാറിനോട് കോടതി ആരാഞ്ഞു. ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button