തിരുവനന്തപുരം: കേരളത്തെ ഹരിതാഭവും ജലസമൃദ്ധവുമാക്കാന്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും മരങ്ങളും വര്‍ണച്ചെടികളും പുല്‍മേടുകളും നിറഞ്ഞ ‘പച്ചത്തുരുത്തുകള്‍’ വരുന്നു. വിവിധ വകുപ്പുകളെയും ക്യാമ്പസുകളെയും സ്വകാര്യവ്യക്തികളെയും സംയോജിപ്പിച്ച് ഹരിതകേരളം മിഷനാണ് വരുംകേരളത്തിന്റെ കരുതലിനായി പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പദ്ധതികളെ ഇതിനായി സംയാജിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹരിതകേരളം മിഷന്‍ യോഗമാണ് രാജ്യത്തിനുതന്നെ മാതൃകയായ ചെറുവനങ്ങള്‍ സൃഷ്ടിക്കുന്നത്.
സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ഐടിഐകള്‍ എന്നിവയുടെ സ്ഥലങ്ങളില്‍ ഒരു ഭാഗം പച്ചത്തുരുത്തുകള്‍ക്കായി മാറ്റിവയ്ക്കും. തരിശുഭൂമിയും പദ്ധതിക്കായി തെരഞ്ഞെടുക്കും. പുഴയോരങ്ങളും തദ്ദേശ സ്ഥാപനങ്ങളുമായി കരാര്‍ ഒപ്പിടുന്ന സ്വകാര്യ വ്യക്തികളുടെ പറമ്പുകളും ഉപയോഗിക്കും. വിശദമായ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും. പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്ക് സാങ്കേതിക പരിശീലനവും നല്‍കും.
തട്ടുകള്‍പോലെ വിവിധ വലുപ്പത്തില്‍ വളരുന്നതും വ്യത്യസ്തവുമായ മരങ്ങളാകും ‘പച്ചത്തുരുത്തില്‍’ വച്ചുപിടിപ്പിക്കുക. ഞവിശ്രമിക്കാനും കുട്ടികള്‍ക്ക് കളിക്കാനുമുള്ള സൗകര്യവും ഇവിടെ ഒരുക്കും. വിവിധ വര്‍ണത്തിലുള്ള ചെടികളും പുല്‍മേടുകളും ഫലവൃക്ഷങ്ങളും ഇവിടെയുണ്ടാകും. രാജ്യത്ത് ആദ്യമായാണ് പഴയ കാവുകള്‍ക്കു സമാനമായി പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുന്നത്.
Post Your Comments