ന്യൂഡല്‍ഹി : ഡൽഹി നരേലയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സഞ്ചരിച്ച കാറിന് നേരെ ആക്രമണം. ഔട്ടര്‍ ഡല്‍ഹിയിലെ 25 അനധികൃത കോളനികളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനത്തിനായി കേജരിവാള്‍ പോകവേ വടികളും കല്ലുകളുമായെത്തിയ നൂറോളം പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. കേജരിവാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന് ചെറിയ കേടുപാടു സംഭവിച്ചു. അക്രമണത്തിനു പിന്നില്‍ ബിജെപിയെന്ന ആരോപണവുമായി ആംആദ്മി പാര്ട്ടിരംഗത്തെത്തി.
Post Your Comments