ന്യൂഡൽഹി: സിപിഎം കോൺഗ്രസുമായി ബംഗാളിൽ വേദി പങ്കിടണമെന്ന ആവശ്യവുമായി സിപിഎം ബംഗാൾ ഘടകം. ഇക്കാര്യം ബംഗാളിൽ നിന്നുള്ള മുതിർന്ന നേതാക്കൾ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അറിയിച്ചു. ഡൽഹിയിൽ ചേരുന്ന പിബി യോഗത്തിനിടെയാണ് മുതിർന്ന നേതാക്കളായ ബിമന്‍ ബോസും സുര്‍ജയ കാന്ത മിശ്രയും മുഹമ്മദ് സലിമും പ്രത്യേകം യെച്ചൂരിയെ കണ്ട് ആവശ്യമറിയിച്ചത്. എന്നാൽ വിഷയത്തിൽ കേരള ഘടകം ഇതുവരെ അഭിപ്രായമറിയിച്ചിട്ടില്ല.
നേരത്തെ ഇരുപാർട്ടികളും സീറ്റുകൾ തമ്മിൽ ധാരണയിലെത്തിയിരുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വേദി പങ്കിടണമെന്ന ആവശ്യവുമായി ബംഗാൾ ഘടകമെത്തിയത്. കേരളത്തിന് പുറത്ത് യോജിച്ച് പ്രവർത്തിക്കുമ്പോൾ കേരളത്തിൽ ഇരു കൂട്ടരും എന്ത് നിലപാടാകും സ്വീകരിക്കുകയെന്ന കാര്യം ശ്രദ്ധേയമാകും.
Post Your Comments