Latest NewsIndia

സ്ഥാനാര്‍ത്ഥി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കും; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തയ്യാറായി കോണ്‍ഗ്രസ്

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കി പ്രചരണത്തിന് ഇറങ്ങാനൊരുങ്ങി കോണ്‍ഗ്രസ്. പി.സി.സി അധ്യക്ഷന്മാരും പ്രചരണ സമിതി ചെയര്‍മാന്‍മാരും മത്സരിക്കില്ല. ആവര്‍ത്തിച്ച് മത്സരിച്ച് പരാജയപ്പെട്ടവര്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറിനില്‍ക്കാനും നിര്‍ദേശം. എഐസിസിയുടെ ഉത്തര്‍പ്രദേശ് ജനറല്‍ സെക്കട്ടറിയായി സ്ഥാനമേറ്റ പ്രിയങ്ക ഗാന്ധിയെ എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറക്കും.

ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. മാര്‍ച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്നതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനും പ്രചാരണം ആരംഭിക്കാനും രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കി. സ്ഥാനാര്‍ത്ഥിത്വത്തിന് ജയം മാത്രമാണ് മാനദണ്ഡം. അതിനാല്‍ ആവര്‍ത്തിച്ച് മത്സരിച്ച് പരാജയപ്പെട്ടവരെ സ്ഥാനാര്‍ഥി ആകേണ്ടതില്ലെന്നും തീരുമാനമായി. പി.സി.സി അധ്യക്ഷന്മാരും പ്രചരണസമിതി ചെയര്‍മാന്‍മാരും മത്സരിക്കില്ല. മറ്റു ഉത്തരവാദിത്തങ്ങള്‍ ഏറഎ ഉള്ളതിനാലാണ് ഇത്തരമൊരു തീരുമാനം.

11ന് ലഖ്‌നൗവില്‍ രാഹുലും പ്രിയങ്കയും ലഖ്‌നൌവില്‍ റോഡ് ഷോ നടത്തും. 12 മുതല്‍ 14 വരെ പ്രിയങ്ക ലഖ്‌നൗവില്‍ പ്രവര്‍ത്തകരുമായി സംവദിക്കും.ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ ആയതിനാല്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരും മത്സരിക്കുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് എതിര്‍പ്പില്ല. പ്രിയങ്ക ഗാന്ധിയുടെ വ്യക്തിപ്രഭാവം എല്ലാ സംസ്ഥാനങ്ങളിലെയും പ്രചരണരംഗത്ത് പ്രയോജനപ്പെടുത്താനും തീരുമാനമായി. കേരളത്തിലും പ്രിയങ്ക പ്രചരണത്തിന് എത്തുന്നുണ്ട്. 18 മുതല്‍ മാര്‍ച്ച് മൂന്നുവരെ ആന്ധ്രാപ്രദേശില്‍ നടക്കുന്ന കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി അറിയിച്ചു. പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തേണ്ട വാഗ്ദാനങ്ങളും പ്രാദേശിക സഖ്യസാധ്യതകളും യോഗം ചര്‍ച്ച ചെയ്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button