തിരുവനന്തപുരം: യുനെസ്‌കോയും ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് കേരളത്തിന് ക്ഷണം. കേരളത്തെ പ്രതിനിധീകരിച്ച് യുവജനകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമാണ് പങ്കെടുക്കുക. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ദുരന്ത ലഘൂകരണം എന്നീ വിഷയത്തിലാണ് ജര്‍മ്മനിയിലെ ബേണില്‍ അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കുന്നത്. ഈ പരിപാടിയില്‍ പങ്കെടുക്കാനായി പോകുന്ന ചിന്തക്ക് മന്ത്രി ഇപി ജയരാജന്‍ യാത്രയയപ്പ് നല്‍കി . മന്ത്രിയുടെ ചേമ്ബറിലായിരുന്നു ചടങ്ങ്.
ജനീവയില്‍ ഐക്യരാഷ്ട്രയുടെ ദുരന്ത ലഘൂകരണ നൈപുണ്യവിഭാഗം സംഘടിപ്പിക്കുന്ന ‘യുവാക്കളും സ്ത്രീകളും ദുരന്തലഘൂകരണവും’ എന്ന വിഷയത്തില്‍ ചിന്താ ജെറോം സംസാരിക്കും. പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ യുവജനങ്ങളുടെ പങ്ക് ലോകശ്രദ്ധ ആകര്‍ഷിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഈ വിഷയത്തില്‍ പങ്കെടുക്കാനുള്ള അവസരം കേരളത്തിനുണ്ടായത്.
Post Your Comments