Latest NewsIndia

ബംഗാള്‍ പ്രശ്‌നം: ഡി.ജി.പി.യടക്കമുള്ള ഐ.പി.എസുകാര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം

ഉദ്യോഗസ്ഥരില്‍ രാഷ്ട്രപതിയുടേതടക്കം സര്‍വീസ് മെഡല്‍ നേടിയവരുണ്ട്

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ രാഷ്ട്രീയധര്‍ണയില്‍ ഒപ്പമിരുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ ബംഗാള്‍ പോലീസ് സേനയിലെ അഞ്ച് ഐ.പി.എസുകാര്‍ക്കെതിരേ നടപടി എടുത്തേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. അതേസമയം കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ്കുമാറിനെതിരേ നടപടിയെടുക്കണമെന്ന് ബംഗാള്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതിന് പുറമേയാണ് പുതിയ നടപടി.

സംസ്ഥാന ഡി.ജി.പി. ബീരേന്ദ്രയടക്കമുള്ള ഉദ്യോഗസ്ഥരുടെ ഇതുവരെയുള്ള സര്‍വീസ് മെഡലുകള്‍, മറ്റ് പുരസ്‌കാരങ്ങള്‍ എന്നിവ തിരിച്ചെടുക്കാനുള്ള ആലോചനയാണ് നടക്കുന്നത്. ഉദ്യോഗസ്ഥരില്‍ രാഷ്ട്രപതിയുടേതടക്കം സര്‍വീസ് മെഡല്‍ നേടിയവരുണ്ട്. ഇതെല്ലാം തിരികെയെടുക്കുമെന്നാണ് സൂചന. കൂടാതെ കേന്ദ്ര ഏജന്‍സികളുടെ സേവനത്തിനായുള്ള എംപാനല്‍ പട്ടികയില്‍നിന്ന് ഇവരുടെ പേരുകള്‍ ഒഴിവാക്കിയേക്കും.

എ.ഡി.ജി.പി. അനുജ് ശര്‍മ, മുഖ്യമന്ത്രിയുടെ സുരക്ഷാച്ചുമതലയുള്ള വിനീത് ഗോയല്‍, കൊല്‍ക്കത്ത പോലീസ് അഡീ. കമ്മിഷണര്‍ സുപ്രതിം സര്‍ക്കാര്‍, ബിധാന്‍ നഗര്‍ കമ്മിഷണര്‍ ജ്ഞാന്‍ബന്ത് സിംഗ് എന്നിവരാണ് ഡിജിപിയെ കൂടാതെ നടപടി നേരിടാന്‍ പോകുന്നത്.

ഐ.ബി.യുടെയും സംസ്ഥാന ഗവര്‍ണറുടെയും റിപ്പോര്‍ട്ടുകളുടെ ബലത്തിലാണ് ഇവര്‍ക്കെതിരേ നീക്കം തുടങ്ങിയത്. ഈ ഉദ്യോഗസ്ഥര്‍ ധര്‍ണനടത്തിയ മമതയ്‌ക്കൊപ്പം വേദിപങ്കിട്ടതായി റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശമുണ്ടെന്നാണ് കേള്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button